മോഡിക്ക് ക്ലീന്‍ ചിറ്റ്;അശോക് ലവാസയുടെ വിയോജന കുറിപ്പ് രേഖപ്പെടുത്തില്ല; ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിക്ക് എതിരായി കമ്മീഷന്‍ അംഗം അശോക് ലവാസ രേഖപ്പെടുത്തിയ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ വാദം യോഗം തള്ളി. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചതിനനുസരിച്ചാണ് തീരുമാനം.

കമ്മീഷന്‍ യോഗത്തിലെ തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യം. ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് നടപ്പിലാവുക. ആ തീരുമാനത്തിലെത്തും മുമ്പ് കമ്മീഷനില്‍ ഭിന്നതയുണ്ടായിരുന്നോ എന്നതിന് പ്രസക്തിയില്ലെന്നും കമ്മീഷന്‍ യോഗം വ്യക്തമാക്കി.

മോഡിക്കും അമിത് ഷായ്ക്കും വിവാദപരാമര്‍ശങ്ങളുടെ പേരില്‍ ക്ലീന്‍ ചിറ്റുകള്‍ ഒമ്പത് തവണ നല്‍കിയതില്‍ ആറ് തവണയാണ് അശോക് ലവാസ എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയില്ല എന്നും എതിര്‍പ്പുകളും വിയോജിപ്പുകളും രേഖപ്പെടുത്തണമെന്നും അശോക് ലവാസ ആവശ്യപ്പെട്ടിരുന്നു.

Exit mobile version