ഇന്റര്‍നെറ്റ്, ഫോണ്‍, ഭക്ഷണം; മോഡിയിരുന്ന ഗുഹയില്‍ ധ്യാനമിരിക്കാം; ദിവസം വെറും 990 രൂപ മാത്രം

കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ധ്യാനമിരുന്ന രുദ്രാ ഗുഹയില്‍ ദിവസവും 990 രൂപ നല്‍കിയാല്‍ ധ്യാനമിരിക്കാം. ഇന്റര്‍നെറ്റ് സംവിധാനവും, പുറംലോകവുമായി ബന്ധപ്പെടാന്‍ ഫോണ്‍, സമയത്തിന് ഭക്ഷണം തുടങ്ങി എല്ലാം സംവിധാനവും രുദ്രാ ഗുഹയില്‍ ഉണ്ടാകും.

തുടക്കത്തില്‍ ദിവസം 3000 രൂപയായിരുന്നു വാടക. എന്നാല്‍ ആളുകള്‍ എത്താതിരുന്നതോടെ റേറ്റ് കുത്തനെ കുറയ്ക്കുകയായിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.

ഗര്‍വള്‍ മണ്ഡല്‍ വികാസ് നിഗത്തിനാണ് ഗുഹയുടെ നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്. എട്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഗുഹയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗുഹ പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രൂപകല്‍പ്പന ചെയ്തത്.

Exit mobile version