ഹോണടിക്കരുതെന്ന ചിഹ്നം, ‘ഇത് ശബ്ദ നിരോധിത മേഖല’യെന്ന് തലകെട്ടും; മോഡിക്കെതിരെ ട്രോളന്മാരെ കടത്തിവെട്ടുന്ന ട്രോളുമായി ദി ടെലഗ്രാഫ്!

സോഷ്യല്‍മീഡിയയുടെ മുഖ്യ ഇര തന്നെ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്.

ന്യൂഡല്‍ഹി: അധികാരത്തിലേറി അഞ്ച് വര്‍ഷം തികയുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു ഇന്നലെ നടന്നത്. പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി മൗനമായിരുന്നു. പലതിനും ഉത്തരം നല്‍കിയതാകട്ടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും. സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. അമിത് ഷാ മറുപടികള്‍ നല്‍കുമ്പോള്‍ അനുസരണയോടെ മിണ്ടാതെ ഒരു ഭാഗത്ത് ഇരിക്കുകയായിരുന്നു മോഡി. ഇതിനെതിരെ വ്യാപക പരിഹാസമാണ് ഉയര്‍ന്നത്.

സോഷ്യല്‍മീഡിയയുടെ മുഖ്യ ഇര തന്നെ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. വ്യാപക പരിഹാസങ്ങളാണ് ഉയരുന്നത്. എന്നാല്‍ ട്രോളന്മാരെ എല്ലാം കടത്തിവെട്ടുന്ന ട്രോളുമായി രംഗത്ത് വന്നിരിക്കുകയാണ് ദി ടെലഗ്രാഫ് ദിനപത്രം. ‘ഇത് ശബ്ദ നിരോധിത മേഖല’ എന്ന തലകെട്ടില്‍ ഹോണടിക്കരുതെന്ന ചിഹ്നം കൂടി നല്‍കിയാണ് പത്രത്തിന്റെ പരിഹാസം. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. ടെലഗ്രാമിന്റെ ആദ്യ പേജിലാണ് മോഡിയെ പരിഹസിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നല്‍കാതെ പോയ ഉത്തങ്ങള്‍ക്കുള്ള സ്ഥലം ഒഴിച്ചിട്ട പത്രം വാര്‍ത്താസമ്മേളനത്തിലെ മോഡിയുടെ വിവിധ ഭാവങ്ങളും നല്‍കിയിട്ടുണ്ട്.

അതേസമയം തൊട്ടുതാഴെ രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടിരിക്കുകയാണെന്ന മറ്റൊരു വാര്‍ത്തയും നല്‍കിയിട്ടുണ്ട്. എല്ലാ മാധ്യമങ്ങളും തത്സമയം പ്രക്ഷേപണം ചെയ്ത വാര്‍ത്താ സമ്മേളനത്തില്‍ മോഡി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കും, അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാം’ എന്ന് പറഞ്ഞ് മിണ്ടാതിരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതാണ് വിലയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചത്.

Exit mobile version