പുല്‍വാമയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

വിവിധ സുരക്ഷാ സേനാ വിഭാഗങ്ങള്‍ സംയുക്തമായാണ് ഭീകരരെ നേരിട്ടത്.

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ അവന്തിപോരയിലാണ് സേനയുമായി ഏറ്റുമുട്ടല്‍ നടന്നത്. വിവിധ സുരക്ഷാ സേനാ വിഭാഗങ്ങള്‍ സംയുക്തമായാണ് ഭീകരരെ നേരിട്ടത്.

പുലര്‍ച്ച 2.10 ഓടെയാണ് സംഭവം. ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന സംശയം നിലനില്‍ക്കെ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Exit mobile version