ബംഗാളില്‍ അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഏഴാം ഘട്ട പ്രചാരണം ഇന്ന് 10 മണിക്ക് അവസാനിപ്പിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി; ബംഗാളില്‍ അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പശ്ചിമ ബംഗാളില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറച്ചു. ഇന്ന് രാത്രി 10 മണിക്ക് പ്രചാരണം നിറുത്തി വയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

വെള്ളിയാഴ്ചയായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടിലെ പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. 324 അനുച്ഛേദ പ്രകാരമാണ് കമ്മീഷന്‍ ഉത്തരവ്. ഇത് ആദ്യമായാണ് 324 അനുച്ഛേദ പ്രകാരം ഉള്ള അധികാരം കമ്മീഷന്‍ വിനിയോഗിക്കുന്നത്.

ഞായറാഴ്ചയാണ് രാജ്യത്ത് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് അസാധാരണ നടപടി പ്രഖ്യാപിച്ചത്.

അതെസമയം, ബംഗാളിലെ ആഭ്യന്തര സെകട്ടറിയെ ചുമതലകളില്‍ നിന്ന് നീക്കി. മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം. രാജീവ് കുമാര്‍ അടിയന്തരമായി കൊല്‍ക്കത്ത വിടണമെന്നും കമ്മീഷന്‍.

Exit mobile version