അപകട സാധ്യത; പൊതുസ്ഥലങ്ങളില്‍ ജന്മദിനാഘോഷം പോലീസ് നിരോധിച്ചു

ജന്മദിനാഘോഷങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് അപകടം സംഭവിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നടപടി

ഗുജറാത്ത്: സൂറത്തില്‍ പൊതുസ്ഥലങ്ങളില്‍ ജന്മദിനാഘോഷം നിരോധിച്ചു. മെയ് 13 മുതല്‍ ജൂലൈ 12 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജന്മദിനാഘോഷങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് അപകടം സംഭവിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നടപടി. സൂറത്തിലെ ദുമാസ് റോഡിലും ചില പാലങ്ങളില്‍വെച്ചും ജന്മദിനാഘോഷം നടക്കുന്നത് സാധരണമാണ്.

എന്നാല്‍ ആഘോഷങ്ങള്‍ക്കിടെ മറ്റു വാഹന യാത്രകാരുടെ മുഖത്ത് കേക്ക് തേക്കുന്നതും രാസവസ്തുക്കള്‍ അടങ്ങിയ വസ്തുക്കള്‍ വിതറുകയും ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് അപകടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണെന്ന് കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിലര്‍ ആഘോഷങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.

അതേസമയം ജന്മദിനാഘോഷം നിരോധിച്ച് സൂറത്ത് പൊലീസ് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും പൊലീസിനെതിരെ എതിര്‍പ്പുയരുകയാണ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version