പ്രായം വെറും അക്കങ്ങള്‍; 80 വയസ്സുള്ള അമ്മയ്‌ക്കൊപ്പം 16 പുഷ്അപ്പ് എടുത്ത് മിലിന്ദ് സോമന്‍, അമ്പരന്ന് സോഷ്യല്‍മീഡിയ, വീഡിയോ വൈറല്‍

80 കാരിയായ അമ്മ 16 പുഷപ് ആണ് എടുത്തത്.

മുംബൈ: മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയും സ്‌നേഹം തുളുമ്പുന്ന വാക്കുകളും മറ്റും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് മാതൃദിനത്തില്‍ നടനും സൂപ്പര്‍ മോഡലുമായ മിലിന്ദ് സോമന്‍ പങ്കുവെച്ച വീഡിയോ ആണ്. അമ്മയ്‌ക്കൊപ്പം പുഷപ്പ് എടുക്കുന്നതാണ് വീഡിയോ. 80 കാരിയായ അമ്മ 16 പുഷപ് ആണ് എടുത്തത്.

ഇത് സോഷ്യല്‍മീഡിയയില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. മകനൊപ്പം സാരിയിലാണ് അമ്മ പുഷ്അപ്പ് എടുക്കുന്നത്. പ്രായം വെറും അക്കങ്ങളാണെന്ന് അമ്മ പുഷ്പ് എടുത്ത് തെളിയിച്ചു കഴിഞ്ഞു. എന്റെ അമ്മ ഇപ്പോഴും ചെറുപ്പമാണ്. എല്ലാ ദിവസവും എനിക്ക് മാതൃദിനമാണെന്നും മിലിന്ദ് ട്വിറ്ററില്‍ കുറിച്ചു.

ഇത് എല്ലാ അമ്മമാര്‍ക്കും ഒരു സന്ദേശമാണെന്നും നിങ്ങള്‍ എന്തു ചെയ്യുന്നവരാണെങ്കിലും നിങ്ങള്‍ക്ക് വേണ്ടി പത്തുമിനിറ്റ് ചെലവഴിക്കണം എന്നും പുഷ്അപ്പിനു ശേഷം മിലിന്ദ് വ്യക്തമാക്കി. പുഷ്അപ്പിനുശേഷം മിലിന്ദ് അമ്മയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രായത്തെ തോല്‍പ്പിക്കുകയാണ് ഈ അമ്മ ചെയ്തതെന്നാണ് പലരില്‍ നിന്നും ഉയര്‍ന്ന അഭിപ്രായങ്ങള്‍.

Exit mobile version