ജീവിച്ചിരിപ്പില്ലാത്ത രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന് വിളിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരം; ശരത് പവാര്‍

രാജീവ് ഗാന്ധിക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം അത്യന്തം അസംബന്ധവും ലജ്ജാകരവുമാണെന്ന് അദ്ദേഹം പറഞ്ഞു

മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്‌ക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ജീവിച്ചിരിപ്പില്ലാത്ത രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന് വിളിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയിലെ സതാറയില്‍ കര്‍മവീര്‍ ഭാവുറാവു പാട്ടീല്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധിക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം അത്യന്തം അസംബന്ധവും ലജ്ജാകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിസ്ഥാനം വഹിക്കുന്ന ഒരാള്‍ക്ക് യോജിക്കാത്ത പരാമര്‍ശമാണ് മോഡിയുടേതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിപദത്തെ തരംതാഴ്ത്തുന്ന രീതിയിലുള്ള മോഡിയുടെ വാക്കുകള്‍ രാഷ്ട്രീയഭാവിക്ക് ഭീഷണിയാണെന്നും പവാര്‍ വ്യക്തമാക്കി.’രാഹുലിന്റെ പിതാവ് മുഖസ്തുതിക്കാര്‍ക്ക് മിസ്റ്റര്‍ ക്ലീന്‍ ആയിരിക്കാം എന്നാല്‍, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോഡിയുടെ വിമര്‍ശനം.

Exit mobile version