ഇനിയും ഇത് തുടര്‍ന്നാല്‍ നായ്ക്കളെ കൊല്ലുന്നതു പോലെ അടിച്ചു കൊല്ലും; തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ഭീഷണിയുമായി ബിജെപി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ്. തൃണമൂല്‍ നേതാവ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും, ഇനിയും ഇത് തുടര്‍ന്നാല്‍ നായ്ക്കളെ അടിച്ചു കൊല്ലുന്നതു പോലെ കൊല്ലുമെന്നുമായിരുന്നു ഭീഷണി.

അതേസമയം, ഭാരതി ഘോഷിന്റെ പ്രസ്താവനക്കെതിരെ മമതാ ബാനര്‍ജി രംഗത്തെത്തി. ലക്ഷ്മണ രേഖ കടക്കരുതെന്നും താങ്കള്‍ക്കെതിരെ സംസാരിപ്പിക്കാന്‍ എന്റെ വാ തുറപ്പിക്കരുതെന്നുമായിരുന്നു മമതാ ബാനര്‍ജി പറഞ്ഞത്.

വിഷയത്തില്‍ ഭാരതി ഘോഷിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ഇവരുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെടുമെന്നും തൃണമൂല്‍ നേതൃത്വം പ്രതികരിച്ചു.

Exit mobile version