തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ പഞ്ചാബില്‍ ആംആദ്മിക്ക് തിരിച്ചടി; ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു

അമൃത്സര്‍: തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ പഞ്ചാബില്‍ ആംആദ്മിക്ക് തിരിച്ചടി. ആംആദ്മി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആംആദ്മി എംഎല്‍എയായ അമര്‍ജിത്ത് സിംഗ് സന്ദോയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. രൂപ്നഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് അമര്‍ജിത്ത് സിംഗ്

കോണ്‍ഗ്രസിന്റെ വികസന രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ളതുകൊണ്ടാണ് ഇവിടേക്ക് എത്തിയതെന്നും, പഞ്ചാബിനോട് എഎപി നേതൃത്വം ധിക്കാരപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അമര്‍ജിത്ത് പറഞ്ഞു.

കഴിഞ്ഞമാസം മന്‍സ മണ്ഡലത്തിലെ എഎപി എംഎല്‍എ നാസര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഈ മാസം 19നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്

Exit mobile version