അമിത് ഷായുടെ റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; പ്രദേശത്തെ ബിജെപി ഓഫീസ് നക്‌സലുകള്‍ ബോംബിട്ട് തകര്‍ത്തു

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ അര്‍ജുന്‍ മുണ്ഡയാണ് ഖൂംടിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

ഖൂംടി: അമിത് ഷായുടെ റാലി നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രദേശത്തെ ബിജെപി ഓഫീസ് നക്‌സലുകള്‍ ബോംബിട്ട് തകര്‍ത്തു. സറൈകേല ജില്ലയിലെ ഖരസ്വാനിലെ ഖൂംടിയിലാണ് സംഭവം. ഖൂംടിയിലടക്കം സംസ്ഥാനത്ത് നിരവധി തെരഞ്ഞെടുപ്പ് റാലികളാണ് വെള്ളിയാഴ്ച പദ്ധതിയിട്ടിരിക്കുന്നത്. കൂടാതെ, കോഡെര്‍മ, റാഞ്ചി എന്നിവിടങ്ങളിലാണ് മറ്റ് പ്രധാന റാലികള്‍ നടക്കുന്നത്.

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ അര്‍ജുന്‍ മുണ്ഡയാണ് ഖൂംടിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഉണ്ടായ മോവോയിസ്റ്റ് 16 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

Exit mobile version