റംസാന്‍ പ്രമാണിച്ച് ഇനി തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് സമയം മാറ്റണം; ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി; ഇനി തെരഞ്ഞെടുപ്പ് നടക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പുലര്‍ച്ചെ 5.30 മുതല്‍ വോട്ടെടുപ്പ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. റംസാനും ഉഷ്ണ കാറ്റും പ്രമാണിച്ചാണ് തെരഞ്ഞെടുപ്പ് സമയം മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അതെസമയം, വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സാധാരണ രീതിയില്‍ രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന തെരഞ്ഞെടുപ്പ് വൈകിട്ട് ആറ് മണിയോട് കൂടിയാണ് അവസാനിക്കുന്നത്.

റംസാന്‍ നോമ്പുകാലം തുടങ്ങുന്നത് മെയ് 5 മുതലാണ്. മെയ് 6നാണ് ലോകസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version