കുട്ടികളെ വഴിതെറ്റിക്കുന്നു; 16 തരം വസ്ത്രങ്ങള്‍, പാദരക്ഷകള്‍, മേയ്ക്കപ്പ് തുടങ്ങിയവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി ആസാം ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്‌സിറ്റി

നല്ല ജോലി അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്വഭാവത്തില്‍ ഉയര്‍ന്ന നിലവാരം കൊണ്ടു വരുന്നതിനുമാണ് നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

ഗുവാഹത്തി: കുട്ടികളെ വഴിതെറ്റിക്കുന്നു എന്ന കാരണം ഉയര്‍ത്തിപിടിച്ച് 16 തരം വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കും മേയ്ക്കപ്പ് ഇടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി ആസാം ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്‌സിറ്റി. ശ്രീമാന്ത ശങ്കര്‍ ദേവ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സലര്‍ ദീപിക ദേക ഇതു സംബന്ധിച്ച് നിര്‍ദേശം പുറത്തിറക്കി.

പാര്‍ട്ടികള്‍ക്ക് ധരിക്കുന്നവ, പിക്‌നികിന് ധരിക്കുന്നവ, ടീ ഷര്‍ട്ട്, ഇറുകിയ വസ്ത്രങ്ങള്‍, നീളം കുറഞ്ഞവ, സുതാര്യമായവ, ഷോര്‍ട്‌സ്, പെഡല്‍ പുഷേഴ്‌സ്, ലെഗിങ്‌സ്, ടൈറ്റ്‌സ്, ജോഗിംഗ് പാന്റ്‌സ് തുടങ്ങിയ വസ്ത്രങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവ കുട്ടികളെ വഴി തെറ്റിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

സ്ലിപ്പര്‍, പുരുഷന്മാര്‍ ധരിക്കുന്ന സാന്‍ഡല്‍സ് എന്നിവയ്ക്കും അധികം ആഭരണം ധരിക്കുന്നതിനും, മേക്കപ്പ് ഇടുന്നതിനും വിലക്കുണ്ട്. നല്ല ജോലി അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്വഭാവത്തില്‍ ഉയര്‍ന്ന നിലവാരം കൊണ്ടു വരുന്നതിനുമാണ് നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. കോളേജിലെ ജീവനക്കാര്‍ക്കായാണ് സര്‍ക്കുലര്‍ കൊണ്ടു വന്നിരിക്കുന്നത്. ഇത് അനുസരിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അറിയിച്ചു.

Exit mobile version