കാമുകന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് മാനസിക നില തെറ്റിയ യുവതി ആത്മഹത്യ ചെയ്തു

മിഡ്‌നാപ്പൂര്‍: കാമുകന്‍ മരിച്ചതില്‍ മനംനോന്ത് യുവതി ആത്മഹത്യ ചെയ്തു. എഗ്ര സ്വദേശിയായ സെഫാലി മെയ്ത്തിയാണ് മരിച്ചത്. സെഫാലിയുടെ കാമുകനായ നിത്യാനന്ദ ദാസ് ഒരാഴ്ച മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു.

നിത്യാനന്ദയും സെഫാലിയും ചെറുപ്പം മുതല്‍ സുഹൃത്തുക്കളാണ്. ഒരാഴ്ച മുമ്പ് പിഎസ്‌സി പരീക്ഷയെഴുതാന്‍ ദം ദമിലേക്ക് പോയ നിത്യാനന്ദ യാത്രയ്ക്കിടെ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു.

നിത്യാനന്ദയുടെ അപ്രതീക്ഷിത മരണം സെഫാലിക്ക് സൃഷ്ടിച്ചത് വലിയ ആഘാതമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടില്‍ വച്ചാണ് സെഫാലി ആത്മഹത്യ ചെയ്തത്. മാനസികമായി തകര്‍ന്ന സെഫാലി കടുത്ത വിഷാദത്തിന് അടിമപ്പെട്ടിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

Exit mobile version