99 മാര്‍ക്കിന് പകരം പൂജ്യം നല്‍കി; തെലുങ്കാനയില്‍ അധ്യാപികക്കെതിരെ നടപടി

പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിനിക്ക് പുനഃപരിശോധനയിലൂടെയാണ് 99 മാര്‍ക്ക് ലഭിച്ചത്

ഹൈദരാബാദ്: തെലുങ്കാനയില്‍ കൂട്ട തോല്‍വിയുണ്ടായ സംഭവതത്തിന്റെ അടിസ്ഥാമത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷനും പിഴയും. വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്ക് നല്‍കിയ അധ്യാപികയ്ക്ക് സസ്‌പെന്‍ഷനും പിഴയും ഏര്‍പ്പെടുത്തിയത്.

തെലങ്കാന ഇന്റര്‍മീഡിയറ്റ് ബോര്‍ഡാണ് അധ്യാപികയായ ഉമാ ദേവിക്ക് എതിരെയാണ് നടപടി. പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിനിക്ക് പുനഃപരിശോധനയിലൂടെയാണ് 99 മാര്‍ക്ക് ലഭിച്ചത്. നവ്യ എന്ന 12-ാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് 99 മാര്‍ക്കിനു പകരം അധ്യാപിക പൂജ്യം മാര്‍ക്ക് നല്‍കിയത്.

ഇവരെ മാനേജ്‌മെന്റ് ജോലിയില്‍നിന്നു പുറത്താക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരീക്ഷഫലം വന്നതോടെ കൂട്ട തോല്‍വിയാണ് ഉണ്ടായത്. ഇതേതുടര്‍ന്ന് 20ല്‍ പരം കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്.

Exit mobile version