സഹപാഠിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് പതിനാലുകാരനെ തല്ലിക്കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

സ്‌കൂളില്‍ നിന്ന് മടങ്ങും വഴി സുമിത്തിനെ തട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മര്‍ദ്ദിക്കുകയായിരുന്നു.

ഹസാരിബാഗ്: സഹപാഠിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് പതിനാറുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. കോര്‍മി സ്വദേശിയായ സുമിത് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.

സഹപാഠികളായ സുമിത്തിന്റെയും പെണ്‍കുട്ടിയുടെയും ബന്ധം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു. ബന്ധം തുടര്‍ന്നതില്‍ പ്രകോപിതരായ ബന്ധുക്കള്‍ സ്‌കൂളില്‍ നിന്ന് മടങ്ങും വഴി സുമിത്തിനെ തട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മര്‍ദ്ദിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സുമിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Exit mobile version