‘രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളും വിഴുങ്ങുന്ന അനാക്കോണ്ടയാണ് നരേന്ദ്ര മോഡി’; വിമര്‍ശിച്ച് ധനകാര്യ മന്ത്രി

കോണ്‍ഗ്രസുമായി സഹകരണം ഉറപ്പിച്ചശേഷമാണ് ടിഡിപി നേതാവിന്റെ പ്രതികരണം

ഹൈദരാബാദ്: സിബിഐ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ആന്ധ്രപ്രദേശ് ധനകാര്യ വകുപ്പ് മന്ത്രി യനമല രാമ കൃഷ്ണുഡു. രാജ്യത്തെ പ്രധാന സ്ഥാപനങ്ങള്‍ വിഴുങ്ങുന്ന കാര്യത്തില്‍ നരേന്ദ്ര മോദി അനാക്കോണ്ട പാമ്പിനെപ്പോലെയാണെന്ന് കൃഷ്ണുഡു ആരോപിച്ചു.

‘മോദിയെക്കാള്‍ വലിയ അനാക്കോണ്ട ഉണ്ടോ? സിബിഐ, റിസര്‍വ് ബാങ്ക് എന്നിങ്ങനെയുള്ള രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും വിഴുങ്ങിയ അനാക്കോണ്ടയാണ് മോഡിയെന്നും’ കൃഷ്ണുഡു പറഞ്ഞു.

കോണ്‍ഗ്രസുമായി സഹകരണം ഉറപ്പിച്ചശേഷമാണ് ടിഡിപി നേതാവിന്റെ പ്രതികരണം . ബിജെപിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് കൃഷ്ണുഡു പറഞ്ഞു.

Exit mobile version