റിസര്‍വ് ബാങ്ക് പുതിയ 20 രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ 20 രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കും. പച്ചകലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ട് പുറത്തിറക്കുക. മഹാത്മാഗാന്ധി സീരീസില്‍പെട്ട നോട്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഒപ്പോടുകൂടിയായിരിക്കും പുറത്തിറങ്ങുക.

ഇതുസംബന്ധിച്ച വിജ്ഞാപനം ആര്‍ബിഐ പുറത്തുവിട്ടത് ഏപ്രില്‍ 26നാണ്. നോട്ടിന്റെ മറുപുറത്തുള്ളത് രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന എല്ലോറ ഗുഹയുടെ ചിത്രമാണ്.

നോട്ടിന്റെ മുന്‍വശത്ത്

1. 20 എന്ന ന്യൂമറല്‍ സംഖ്യ

2. ദേവനാഗരി ലിപിയിലുള്ള 20 എന്ന സംഖ്യ

3. മധ്യത്തില്‍ മഹാത്മാഗാന്ധിയുടെ ഛായാചിത്രം

4. മൈക്രോ ലെറ്റേഴ്‌സില്‍ ‘ആര്‍ബിഐ’, ‘ഇന്ത്യ’, ഹിന്ദിയില്‍ ‘ഭാരത്’, ’20 ‘

5. ‘ആര്‍ബിഐ’, ഹിന്ദിയില്‍ ‘ഭാരത്’ എന്നീ ലിഖിതങ്ങള്‍ ഉള്ള സെക്യൂരിറ്റി ത്രെഡ്

6. ഗ്യാരന്റി ക്ലോസ്, ക്ലോസിനൊപ്പം ഗവര്‍ണറുടെ ഒപ്പ്, മഹാത്മ ഗാന്ധി പോര്‍ട്രെയ്റ്റ് വലതുവശത്ത്
ആര്‍ബിഐയുടെ എബ്ലം.

7. വലതുവശത്ത് അശോക സ്തംഭത്തിന്റെ ചിത്രം.

8. മഹാത്മ ഗാന്ധിയുടേയും 20 എന്ന സംഖ്യയുടേയും ഇലക്ട്രോ ടൈപ്പ് വാട്ടര്‍മാര്‍ക്ക്.

9. ഇടതുവശത്ത് മുകളിലും വലത് വശത്ത് താഴെയും ചെറുതില്‍നിന്ന് വലുതാവുന്ന നംബര്‍ പാനല്‍.

നോട്ടിന്റെ പിറകു വശത്ത്.

10. ഇടതുവശത്ത് നോട്ടിന്റെ അച്ചടി വര്‍ഷം.

11. സ്വച്ഛ് ഭാരതിന്റെ ലോഗോ മുദ്രാവാക്യത്തോടൊപ്പം.

12. ഭാഷാ പാനല്‍.

13. എല്ലോറ ഗുഹകളുടെ ചിത്രം.

14. ദേവനാഗരി ലിപിയിലുള്ള 20 എന്ന സംഖ്യ.
എന്നിവയാണ് ഉള്ളത്.

20 രൂപ നോട്ടിന്റെ വലുപ്പം 63 മില്ലീമീറ്റര്‍ നീളവും 129 മില്ലീമീറ്റര്‍ വീതിയും ആയിരിക്കും.

Exit mobile version