ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെയുള്ള പെപ്‌സിക്കോയുടെ നിയമ നടപടി; സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ്ങ് ശക്തമാകുന്നു, സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷര്‍ക്കെതിരേ പെപ്‌സിക്കോ കമ്പനി കെസ് കൊടുത്ത സംഭവത്തില്‍ സാഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ്ങ് ശക്തമാകുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പിന്തുണ തേടി കര്‍ഷകരും രംഗത്തെത്തി. പെപ്‌സിക്കോ കമ്പനി ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരേ 1.05 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ്ങ്.

പെപ്‌സിക്കോ ഈ മാസമാദ്യം കേസ് കൊടുത്തത് പെപ്‌സിക്കോ കമ്പനിയുടെ ഉത്പന്നമായ ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരേയാണ്. എഫ്എല്‍2027 എന്നയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാന്‍ 2001ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ് ആക്ട് പ്രകാരം തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നാണ് പെപ്‌സികോ കമ്പനി പറയുന്നത്.

ഗുജറാത്തിലെ സബര്‍കന്ദ, ആരവല്ലി എീ ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ കേസ് കൊടുത്തിരിക്കുത്. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ റൈറ്റില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനകളും കര്‍ഷകരും അവകാശപ്പെടുന്നത്. മാത്രമല്ല ഏത് വിളകളും കൃഷി ചെയ്യാനും വില്‍ക്കാനും കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ പെപ്‌സികോയുടെ ഹര്‍ജി ഇന്ന് പരിഗണിച്ച അഹമ്മദാബാദ് ഹൈക്കോടതി അഹമ്മദാബാദിലെ കൊമേഴ്‌സ്യല്‍ കോടതിക്ക് പ്രദേശത്തെ കോള്‍ഡ് സ്റ്റോറേജിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.

Exit mobile version