‘ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, ഇതിലൊരാളെ ജീവിക്കൂ’ ! തീവ്രവാദത്തിനെതിരെ വീണ്ടും തുറന്നടിച്ച് മോഡി

തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, ഇതില്‍ ഒരാളെ ജീവിച്ചിരിക്കൂ എന്ന് താന്‍ തീരുമാനിച്ചതായി നരേന്ദ്ര മോഡി ഗുജറാത്തിലെ പത്താനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. താന്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നാലും ഇല്ലെങ്കിലും തീവ്രവാദത്തിനെതിരെ ഉറച്ചു നില്‍ക്കുമെന്നും മോഡി വ്യക്തമാക്കി.

ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ ഉണ്ടായ പാക് പ്രത്യാക്രമണത്തിനിടെ പാകിസ്താന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ദ്ധമാനെക്കുറിച്ചു മോഡി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ‘ഞങ്ങള്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ച് പാകിസ്താന് കൃത്യമായ മുന്നറിയിപ്പ് നല്‍കി. അതായത് ഞങ്ങളുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, ഞങ്ങള്‍ നിങ്ങളെ വെറുതെ വിടില്ല എന്ന്’.

രണ്ടാം ദിവസം ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മോഡി 12 മിസ്സൈല്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്, ചിലപ്പോള്‍ അക്രമിച്ചേക്കും എന്ന് പാകിസ്താനോട് പറഞ്ഞു. രണ്ടാം ദിവസം തന്നെ പെലറ്റിനെ വിട്ടു തരാമെന്ന് പാകിസ്താന്‍ അറിയിക്കുകയായിരുന്നെന്നും’മോഡി പറയുന്നു. ‘ഇത് അമേരിക്ക പറഞ്ഞതാണ്. എനിക്കിതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല. സമയമാകുമ്പോള്‍ ഞാനെല്ലാം പറയുന്നുണ്ട്’ മോഡി കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ മുഴുവന്‍ സീറ്റുകളിലും ബിജെപിയെ ജയിപ്പിക്കണമെന്നും മോഡി റാലിയില്‍ അഭ്യര്‍ത്ഥിച്ചു.

Exit mobile version