പേശികള്‍ തളര്‍ന്നു, വീല്‍ചെയറില്‍ നിന്ന് കിടപ്പു രോഗിയായി; തളരാതെ കനയ്യ കിടക്കയില്‍ കിടന്നും പഠിച്ചു, നേടി 72% മാര്‍ക്ക്

മോശം ആരോഗ്യസ്ഥിതിയെത്തുടര്‍ന്ന് പരീക്ഷയ്ക്ക് പോകേണ്ടെന്ന് അമ്മ പറഞ്ഞെങ്കിലും കനയ്യ വാശി പിടിച്ചു.

ബംഗളൂരു: പേശികള്‍ തളര്‍ന്നു പോകുന്ന അപൂര്‍വ്വമായ രോഗത്തിന് കീഴ്‌പ്പെട്ടിരിക്കുകയാണ് കര്‍ണാടകയിലെ മല്ലേശ്വരം കോളേജിലെ ബിഇഎസ് വിദ്യാര്‍ത്ഥി കനയ്യ. ആദ്യം വീല്‍ചെയറിലായിരുന്നു ജീവിതം. ശേഷം രോഗം മൂര്‍ച്ഛിച്ചതോടെ കിടപ്പിലുമായി. ഏഴാം വയസിലാണ് കനയ്യയ്ക്ക് അപൂര്‍വ്വ ജനിതകരോഗമാണെന്ന് തിരിച്ചറിഞ്ഞത്. കോളേജിലെ പഠനകാലത്താണ് വീല്‍ചെയറിലിരുന്ന് കനയ്യ ക്ലാസിലെത്തിയിരുന്നത്.

ശേഷം രോഗം മൂര്‍ച്ഛിച്ചു. ഇതോടെ പൂര്‍ണ്ണമായും കിടപ്പിലാവുകയായിരുന്നു. ഇതോടെ പൂര്‍ണ്ണമായും കിടപ്പിലായി. എന്നാല്‍ അവിടം കൊണ്ടും തോറ്റ് കൊടുക്കാന്‍ കനയ്യ തയ്യാറായില്ല. കിടന്ന കിടപ്പിലും കിടന്ന് അവന്‍ പഠിച്ചു. പ്രത്യേകരീതിയില്‍ തയ്യാറാക്കിയ പഠനമേശ തലയ്ക്ക് മുകളില്‍ ഘടിപ്പിച്ച് അതില്‍ പുസ്തകങ്ങള്‍ വെച്ചായിരുന്നു പഠനം. ഒരു പേജ് കഴിയുമ്പോള്‍ അമ്മയെ വിളിക്കും. അമ്മ വന്ന് അടുത്ത പേജ് മറിക്കും. അങ്ങനെയായിരുന്നു പഠനം.

മോശം ആരോഗ്യസ്ഥിതിയെത്തുടര്‍ന്ന് പരീക്ഷയ്ക്ക് പോകേണ്ടെന്ന് അമ്മ പറഞ്ഞെങ്കിലും കനയ്യ വാശി പിടിച്ചു. അവസാനം കനയ്യയുടെ ഇഷ്ടത്തിന് ഒപ്പം നിന്നു. പരീക്ഷാഹാളില്‍ കനയ്യയ്ക്കായി പ്രത്യേകം കട്ടില്‍ തയാറാക്കി. അതില്‍ കിടന്നുകൊണ്ട് കനയ്യ എഴുതി. ഏവരെയും അമ്പരപ്പിച്ച് അവന്‍ നേടി 72 ശതമാനം മാര്‍ക്ക്. രോഗത്തിന്റെ കാഠിന്യം കാരണം നൂറ് മാര്‍ക്കിനുള്ള മുഴുവന്‍ ചോദ്യവും പൂര്‍ത്തിയാക്കാന്‍ കനയ്യയ്ക്ക് സാധിക്കാത്തതാണ് വിഷമിപ്പിക്കുന്നത്. എല്ലാ പരിമിതികളെയും അതിജീവിച്ച് നേടിയ ഈ 72 ശതമാനം മാര്‍ക്കിന് നൂറിന്റെ തിളക്കമുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇനി ബികോം ആണ് കനയ്യയുടെ ലക്ഷ്യം.

Exit mobile version