അഭിമാന നേട്ടം; 260 കോടി ഡോളര്‍ നിക്ഷേപവുമായി വിദേശത്ത് ഇന്ത്യന്‍ കമ്പനികള്‍ ശക്തിയാര്‍ജിക്കുന്നു

ഈ വര്‍ഷം ഫെബ്രുവരി വരെയുളള കണക്കുകള്‍ അനുസരിച്ച് 269 കോടി ഡോളര്‍ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തുളളത്.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനം വനോളം ഉയര്‍ത്തി വിദേശത്ത് ഇന്ത്യന്‍ കമ്പനികള്‍ നേട്ടം കൊയ്യുന്നു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം വിദേശത്ത് ശക്തമാകുന്നുവെന്നാണ് അറിയുന്നത്.

ഈ വര്‍ഷം ഫെബ്രുവരി വരെയുളള കണക്കുകള്‍ അനുസരിച്ച് 269 കോടി ഡോളര്‍ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തുളളത്. 115 കോടി ഡോളര്‍ നിക്ഷേപമുളള ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്യൂ സിമന്റ്, ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് തുടങ്ങിയവരാണ് നിക്ഷേപത്തില്‍ പ്രധാനികള്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശത്ത് ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്ന നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. വിദേശത്തെ ശാഖകളിലോ മറ്റ് കമ്പനികളിലോ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ നിക്ഷേപത്തിലുണ്ടായ വര്‍ധനയാണിത്.

Exit mobile version