സമൂഹമാധ്യമങ്ങളില്‍ വൈറലായി ആറ്റ്‌ലിയുടേയും ഷാരൂഖിന്റെയും ചിത്രം; തൊട്ടു പിന്നാലെ വംശീയ അധിക്ഷേപവും

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ഐപിഎല്‍ മാച്ച് കാണാനായി ചെന്നൈ ചിദംബരം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആറ്റ്‌ലിയും ഷാരൂഖും ഒന്നിച്ചാണ് ഇരുന്നത്

തിരക്കഥാകൃത്തും സംവിധായകനുമായ ആറ്റ്‌ലിക്ക് നേരെ വംശീയധിക്ഷേപം. ബോളിവുഡ് താരം ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആറ്റ്‌ലിയെ അധിക്ഷേപിച്ചുള്ള കമന്റുകളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ഐപിഎല്‍ മാച്ച് കാണാനായി ചെന്നൈ ചിദംബരം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആറ്റ്‌ലിയും ഷാരൂഖും ഒന്നിച്ചാണ് ഇരുന്നത്. ഈ ചിത്രം വൈറലായതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വംശീയ അധിക്ഷേപം ഉണ്ടായത്.

അതേസമയം ഇത്തരം ട്രോളുകള്‍ വ്യാപകമായി പ്രചരിച്ചതോടെ ആറ്റ്‌ലിയുടെ ആരാധകര്‍ രംഗത്തെത്തി. ആറ്റ്‌ലി സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ടാണ് ഷാരൂഖിന്റെ അടുത്തിരിക്കാന്‍ യോഗ്യത നേടിയത്, വീട്ടിലിരുന്ന് ഇത്തരത്തില്‍ ആക്ഷേപിക്കുന്നവര്‍ എന്ത് നേടിയെന്ന് ആരാധകര്‍ ചോദിക്കുന്നു

Exit mobile version