സോഷ്യല്‍മീഡിയയിലെ ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ! ട്രംപ് രണ്ടാം സ്ഥാനത്ത്

മോഡിയുടെ വ്യക്തിഗത ഫേസ്ബുക്ക് പേജില്‍ 4കോടി 35 ലക്ഷവും പിഎംഒ ഓഫീസ് എന്ന ഔദ്യോഗിക പേജില്‍ 1 കോടി 37 ലക്ഷം ലൈക്കുകളുമാണുള്ളത്.

ന്യൂയോര്‍ക്ക്: സോഷ്യല്‍മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിനു പിന്നാലെ നിരവധി അഴിമതി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയൊന്നും മോഡി പ്രഭാവത്തെ ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്.

മോഡിയുടെ വ്യക്തിഗത ഫേസ്ബുക്ക് പേജില്‍ 4കോടി 35 ലക്ഷവും പിഎംഒ ഓഫീസ് എന്ന ഔദ്യോഗിക പേജില്‍ 1 കോടി 37 ലക്ഷം ലൈക്കുകളുമാണുള്ളത്. ഫേസ്ബുക്കിന്റെ ഡിപ്ലോമസി പഠനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 2019 വേള്‍ഡ് ലീഡേര്‍സ് ഓഫ് ഫേസ്ബുക്ക് എന്ന ലിസ്റ്റിലാണ് മോഡി ഒന്നാം സ്ഥാനം നേടിയത്. സമൂഹമാധ്യമങ്ങള്‍ തെരെഞ്ഞെടുത്ത നേതാക്കളുടെ വിവരങ്ങള്‍ വ്യാഴാഴ്ചയാണ് ലിസ്റ്റ് പുറത്തുവിട്ടത്. ജനപ്രിയ നേതാക്കളില്‍ രണ്ടാമതെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ 2കോടി 30 ലക്ഷം ലൈക്കുകളാണുള്ളത്.

ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ജെയ്ര് ബൊല്‍സൊനാരോ ആണ് ഫേസ്ബുക്കില്‍ ഏറ്റവും ആക്ടീവ് ആയ നേതാവ്. കഴിഞ്ഞ ജനുവരിയില്‍ ബ്രസീലിയന്‍ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത ജെയ്ര് ബൊല്‍സൊനാരോയുടെ ഫേസ്ബുക്കിലെഎന്‍ഗേജ്‌മെന്റ് 1.45 കോടിയോളം വരും. ട്രംപിന്റെ അക്കൗണ്ടില്‍ പോലും ഇത് 0.84 കോടി മാത്രമാണ്. ഫേസ്ബുക്കിന്റെ പുതിയ അല്‍ഗോരിത മാറ്റത്തിന് ശേഷം ലോക നേതാക്കള്‍ തങ്ങളുടെ പോസ്റ്റുകളും, പേജും ഫേസ്ബുക്ക് പരസ്യം ഉപയോഗിച്ച് പ്രമോട്ട് ചെയ്യുന്നുണ്ട് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ട്രംപ് മാത്രം ഇതുവരെ 50,000 പോസ്റ്റുകള്‍ പരസ്യമായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version