ആമസോണില്‍ ഇനി വിമാന ടിക്കറ്റും ലഭ്യം

വിമാന ടിക്കറ്റിന് പുറമെ ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുളള സൗകര്യവും കമ്പനി ഉടന്‍ ഏര്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഇന്ത്യയില്‍ നിന്നും ഇനിമുതല്‍ വിമാനടിക്കറ്റും ലഭിക്കും. ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിമാന ടിക്കറ്റ് വില്‍പ്പന ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

വിമാന ടിക്കറ്റിന് പുറമെ ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുളള സൗകര്യവും കമ്പനി ഉടന്‍ ഏര്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. ക്യാബ് ബുക്കിങ്, ഹോട്ടല്‍ സ്റ്റേ എന്നിവയ്ക്കും അധികം വൈകാതെ ആമസോണില്‍ സൗകര്യമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ ആവശ്യങ്ങള്‍ക്ക് ഒരു വിന്‍ഡോ അതാണ് ആമസോണിന്റെ ലക്ഷ്യം. ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പുതിയ പരിഷ്‌കാര നടപടികള്‍.

Exit mobile version