തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എട്ട് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരും, സര്‍ക്കാരിനെ താഴെയിടും; കര്‍ണാടകയെ ‘വിടാതെ’ യെദ്യൂരപ്പ

സര്‍ക്കാരിനെ വാര്‍ത്തെടുക്കാന്‍ എംഎല്‍എമാരെ വശത്താക്കാനും മറ്റുമായി കോടികളാണ് ഇറക്കിയത്.

ബംഗളൂരു: ഏറെ വിവാദത്തിലേയ്ക്കും ചര്‍ച്ചയ്ക്കും വഴിവെച്ച ഒന്നാണ് കര്‍ണാടക രാഷ്ട്രീയം. കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തില്‍ അധികാരത്തിലേറിയ കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കാനും അധികാരം പിടിക്കാനും ബിജെപി നേതാവി ബിഎസ് യെദ്യൂരപ്പ നടത്തിയ ശ്രമങ്ങള്‍ ചെറുതല്ല. സര്‍ക്കാരിനെ വാര്‍ത്തെടുക്കാന്‍ എംഎല്‍എമാരെ വശത്താക്കാനും മറ്റുമായി കോടികളാണ് ഇറക്കിയത്.

എന്നാല്‍ അവയെല്ലാം പാളി കുമാരസ്വാമി അധികാരത്തില്‍ തുടരുകയാണ്. എന്നാല്‍ കര്‍ണാടകയിലെ ശ്രമങ്ങള്‍ ഇപ്പോഴും തകൃതിയായി നടത്തുകയാണ് ബിഎസ് യെദ്യൂരപ്പ. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എട്ട് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരുമെന്നാണ് നേതാവ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. സര്‍ക്കാരിനെ എങ്ങനെയും താഴെയിടുമെന്നും യെദ്യൂരപ്പ പറയുന്നു.

കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകത്തില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. 22 ലോക്‌സഭ സീറ്റുകളെങ്കിലും നേടണം ,ആ കരുത്തില്‍ കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി സംസ്ഥാന ഭരണം പിടിക്കണം. ഇതാണ് നിലവില്‍ യെദ്യൂരപ്പ മനസില്‍ കാണുന്നത്. കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തില്‍ അസംതൃപ്തരായ 8 എംഎല്‍എമാരെങ്കിലും ബിജെപിയില്‍ ചേരുമെന്നാണ് അവകാശവാദം.

Exit mobile version