ശ്വാസകോശ അണുബാധ; ദലൈ ലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദലൈ ലാമയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദലൈ ലാമയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് സൂചന.

1959ല്‍ ചൈനീസ് അധിനിവേശത്തിനെത്തുടര്‍ന്ന് ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ദലൈ ലാമയ്ക്കും സംഘത്തിനും ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കി. തുടര്‍ന്ന് ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ധര്‍മ്മശാലയിലാണ് ദലൈ ലാമ താമസിച്ചിരുന്നത്.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ഒരു വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത ദലൈലാമ ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, പരസ്പര ധാരണയോട് കൂടി ചൈനയുമായി ഒരു പുനഃസംഗമമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞിരുന്നു.

Exit mobile version