റോബോട്ടിന്റെ സഹായത്തോടെ നീക്കം ചെയ്തത് 22 സെമീ നീളമുള്ള മൂത്രക്കല്ല്; ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍

ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ മൂത്രക്കല്ല് നീക്കം ചെയ്തത്

ഡല്‍ഹി: ഡോക്ടര്‍മാരെ ഞെട്ടിച്ച് കൊണ്ട് 22 സെമീ നീളമുള്ള മൂത്രക്കല്ല് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. റോബോട്ടിന്റെ സഹായത്തോടെയാണ് മൂത്രക്കല്ല് പുറത്തെടുത്തത്. മാര്‍ച്ച് 23 നാണ് ശ്‌സത്രക്രിയ നടന്നത്. ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ മൂത്രക്കല്ല് നീക്കം ചെയ്തത്.

റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മൂത്രക്കല്ലാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ സഹാരണ്‍പുര്‍ സ്വദേശിനിയായ നതാശയുടെ ശരീരത്തില്‍നിന്നാണ് മൂത്രക്കല്ല് പുറത്തെടുത്തത്. നാല് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കല്ല് നീക്കം ചെയ്തത്.

ഡാ വിന്‍സി’ എന്ന റോബോട്ടിന്റെ സഹായത്തോടെ ഒറ്റ ശസ്ത്രക്രിയയിലൂടെയാണ് കല്ലിന്റെ മുഴുവന്‍ ഭാഗവും നീക്കം ചെയ്തത്. സാധാരണഗതിയില്‍ വലുപ്പമേറിയ മൂത്രക്കല്ല് നീക്കം ചെയ്ണമെങ്കില്‍ പല ഘട്ടങ്ങളലായി ശസ്ത്രക്രിയ നടത്തേണ്ടി വന്നേനെയെന്നും ഡോ സച്ചിന്‍ കഠൂരിയ വ്യക്തമാക്കി.

രോഗിക്ക് ഇതുവരെ മൂത്രക്കല്ലിന്റെ വേദനയോ കല്ലുള്ളതായുള്ള അറിവോ ഉണ്ടായിരുന്നില്ല എന്നതാണ് ഡോക്ടര്മാരെ അതിശയിപ്പിച്ച മറ്റൊരു കാര്യം. മൂത്രക്കുഴലിനകത്തുനിന്ന് നീക്കംചെയ്ത ഏറ്റവും വലിയ മൂത്രക്കല്ലിന്റെ മുന്‍ റെക്കോഡ് 21.5 സെന്റിമീറ്ററുള്ള കല്ലിനാണ്.

Exit mobile version