മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിന്റെ ആസ്തി 660 കോടി രൂപ

41.77 കോടി രൂപ മൂല്യംവരുന്ന സ്ഥാവര സ്വത്തുക്കളുമുണ്ട്. ഭാര്യ പ്രിയനാഥിന്റെ പേരില്‍ ആകെ 2.30 കോടിയുടെ സ്വത്തുക്കളുണ്ട്.

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിന്റെ പേരില്‍
60 കോടി രൂപയുടെ ആസ്തി. വ്യവസായിയും രാഷ്ട്രീയനേതാവുമായ നകുല്‍നാഥിന് 615 കോടിയുടെ ജംഗമസ്വത്താണുള്ളത്. 41.77 കോടി രൂപ മൂല്യംവരുന്ന സ്ഥാവര സ്വത്തുക്കളുമുണ്ട്. ഭാര്യ പ്രിയനാഥിന്റെ പേരില്‍ ആകെ 2.30 കോടിയുടെ സ്വത്തുക്കളുണ്ട്. ഇരുവരുടെയും പേരില്‍ വാഹനങ്ങളില്ല.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ചിന്ദ്വാര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന നകുല്‍ നാഥ് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മാതാപിതാക്കളുടെ പേരിലുള്ളതിനെക്കാള്‍ അഞ്ചിരട്ടിയോളം സ്വത്തുക്കളാണ് നകുല്‍നാഥിന്റെ പേരിലുള്ളത്. അദ്ദേഹത്തിന്റെ പിതാവായ കമല്‍നാഥിന്റെ ആസ്തി ആകെ 124 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്ത നകുല്‍ 2.76 കോടി രൂപയ്ക്ക് മുകളിലാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനമായി നല്‍കിയിരിക്കുന്നത്. ഭാര്യയുടെ വാര്‍ഷികവരുമാനം 4.18 കോടി രൂപയാണ്.

Exit mobile version