ശബരിമല പ്രചാരണായുധമാക്കാന്‍ ബിജെപി; നരേന്ദ്ര മോഡിയെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കം

രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ മോഡിയെ ശബരിമലയിലേക്ക് എത്തിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണായുധമാക്കാന്‍ ഒരുങ്ങി ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ശബരിമലയില്‍ കൊണ്ടു വരാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ മോഡിയെ ശബരിമലയിലേക്ക് എത്തിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്തെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ ശബരിമല സന്ദര്‍ശനത്തെ സംബന്ധിച്ച് സംസ്ഥാന നേതാക്കളും കേന്ദ്രനേതൃത്വവും വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. ഏപ്രില്‍ 12-നാണ് നരേന്ദ്രമോഡി ആദ്യഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 18-നും അദ്ദേഹം കേരളത്തിലെത്തും. മോഡി ശബരിമല സന്ദര്‍ശനം നടത്തുന്നത് ബിജെപിക്ക് വലിയനേട്ടമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Exit mobile version