യാത്രാമധ്യേ പ്രസവവേദന; ഒരു രൂപ ക്ലിനിക്കില്‍ എത്തിച്ച് അധികൃതര്‍, ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി യുവതി, സംഭവം താനെ റെയില്‍വേ സ്റ്റേഷനില്‍

അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഒരു രൂപാ ക്ലിനിക്ക് സിഇഒ രാഹുല്‍ ഗൂള്‍ അറിയിച്ചു.

താനെ: താനെ റെയില്‍വെ സ്റ്റേഷനില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കി യുവതി. ഇഷ്‌റാഖ് ഷെയ്ക്ക് എന്ന യുവതി അംബിവാലിയില്‍ നിന്ന് കുര്‍ലയിലേയ്ക്ക് ട്രെയിനില്‍ പോവുകയായിരുന്നു. ശനിയാഴ്ച്ചയായിരുന്നു യാത്ര. ഇടയ്ക്ക് വെച്ചാണ് പെട്ടെന്ന് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

യാത്രികര്‍ ഉടനെ അധികൃതരെ അറിയിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിയ അധികൃതര്‍ യുവതിയെ ഒരു രൂപ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 6.30ഓടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഒരു രൂപാ ക്ലിനിക്ക് സിഇഒ രാഹുല്‍ ഗൂള്‍ അറിയിച്ചു.

റെയില്‍വേ യാത്രികയ്ക്ക് ആധുനിക ചികിത്സ നല്‍കാന്‍ അവസരം തന്ന റെയില്‍വേ അധികൃതരോട് നന്ദിയുണ്ടെന്നും രാഹുല്‍ ഗൂള്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version