തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വൃക്ക വില്‍ക്കാനൊരുങ്ങി സ്ഥാനാര്‍ത്ഥി

അസമിലെ മോഡാതി ഗ്രാമസ്വദേശിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ സുകൂര്‍ അലിയാണ് മത്സരിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വൃക്ക വില്‍ക്കാനൊരുങ്ങുന്നത്.

ഗുവാഹത്തി; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ വൃക്ക വില്‍ക്കാനൊരുങ്ങി അസമിലെ ഒരു സ്ഥാനാര്‍ത്ഥി. അസമിലെ മോഡാതി ഗ്രാമസ്വദേശിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ സുകൂര്‍ അലിയാണ് മത്സരിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വൃക്ക വില്‍ക്കാനൊരുങ്ങുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫണ്ട് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ വൃക്ക വില്‍ക്കുമെന്നാണ് ഇരുപത്താറുകാരനായ സുകൂര്‍ അലി പറഞ്ഞത്. വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതാക്കള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ചെറുപ്പം മുതല്‍ കാണുന്നയാളാണ് ഞാന്‍. ആവശ്യക്കാരെ സഹായിക്കാന്‍ ആരും തയ്യാറല്ല.

ഈ രീതി അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അതിനായി തന്റെ വൃക്ക വിറ്റ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 11,18, 23 തീയതികളിലാണ് അസമില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version