ബംഗാളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമോ…? പണി തീരാത്ത തോക്കുകളുമായി ഏഴോളം പേര്‍ പിടിയില്‍

രാജര്‍ഹട്ട് പ്രദേശത്തെ ജോന്നാഗറിലാണ് തോക്ക് നിര്‍മ്മാണം തകൃതിയായി നടക്കുന്നത്.

കൊല്‍ക്കത്ത: പണി തീരാത്ത തോക്കുകളുമായി ഏഴോളം പേര്‍ ബംഗാളില്‍ അറസ്റ്റില്‍. കൊല്‍ക്കത്ത പോലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് തോക്കുകള്‍ പിടികൂടിയത്. തോക്കുകള്‍ കണ്ടെടുത്തതോടെ ബംഗാളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. അറസ്റ്റിലായവരുടെ മൊഴിയില്‍ നിന്നും തോക്ക് നിര്‍മ്മാണ കമ്പനിയുടെയും മറ്റും വിവരങ്ങളും ലഭ്യമായി.

രാജര്‍ഹട്ട് പ്രദേശത്തെ ജോന്നാഗറിലാണ് തോക്ക് നിര്‍മ്മാണം തകൃതിയായി നടക്കുന്നത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കമ്പനിയിലും കമ്പനിയുടെ ഉടമസ്ഥന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. വീടും ഫാക്ടറിയും സീല്‍ ചെയ്തു. തോക്ക് നിര്‍മ്മാണത്തിന് സഹായിക്കുന്ന യന്ത്രങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ പാതി നിര്‍മ്മിത തോക്കുകള്‍ കണ്ടെത്തിയത് വന്‍ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. അട്ടിമറി ശ്രമത്തിനാണോ എന്ന ആശങ്കയാണ് കൂടുതലും. ഇതോടെ സുരക്ഷ ഇരട്ടിയാക്കിയേക്കുമെന്നും സൂചനയുണ്ട്.

Exit mobile version