‘സംവാദം നടത്താന്‍ ധൈര്യമുണ്ടോ’? മോഡിയെ വെല്ലുവിളിച്ച് രാഹുല്‍

ദേശസുരക്ഷ, അഴിമതി, ദേശീയത എന്നിവയുള്‍പ്പെടെ ഏതു വിഷയത്തിലും മോഡിയുമായി സംവാദത്തിനു താന്‍ തയാറാണെന്നു രാഹുല്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംവാദം നടത്താന്‍ മോഡിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്. പ്രകടനപത്രിക പുറത്തിറക്കിയശേഷമാണ് വെല്ലുവിളിയുമായി രാഹുല്‍ എത്തിയത്.

ദേശസുരക്ഷ, അഴിമതി, ദേശീയത എന്നിവയുള്‍പ്പെടെ ഏതു വിഷയത്തിലും മോഡിയുമായി സംവാദത്തിനു താന്‍ തയാറാണെന്നു രാഹുല്‍ വ്യക്തമാക്കി. ‘സംവാദത്തിനു ഞാന്‍ മോഡിയെ വെല്ലുവിളിക്കുന്നു. അദ്ദേഹം എന്തിനാണു ഭയക്കുന്നത്? മാധ്യമങ്ങളെ കാണാന്‍ പോലും അദ്ദേഹത്തിനു പേടിയാണ്.

മോഡി സര്‍ക്കാര്‍ രാജ്യത്തുണ്ടാക്കിയ സാമ്പത്തിക അടിയന്തരാവസ്ഥയെ നേരിടാനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആണു നിര്‍ധനര്‍ക്കു പണമെത്തിക്കുന്ന ന്യായ് പദ്ധതി. അത് മോഡിയെ വിറളി പിടിപ്പിച്ചു എന്ന് രാഹുല്‍ പറഞ്ഞു.

‘ന്യായ് പോലൊരു പദ്ധതി നടപ്പാക്കാന്‍ ബിജെപിക്ക് ഒരിക്കലും ആവില്ല. പക്ഷേ കോണ്‍ഗ്രസിനു സാധിക്കും. വാക്കു പാലിക്കുന്നവരാണു ഞങ്ങള്‍’. ‘അധികാരത്തില്‍ എത്തിയ 10 ദിവസത്തിനകം മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളിയ സര്‍ക്കാരാണ് കോണ്‍ഗ്രസിന്റേത്- രാഹുല്‍ പറഞ്ഞു.

Exit mobile version