ഔദ്യോഗികമായി ബന്ധം വേര്‍പിരിയാതെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച ഹിന്ദു സ്ത്രീകളെ ഞങ്ങള്‍ സംരക്ഷിച്ചു; അസാദുദ്ദീന്‍ ഒവൈസി

ഹൈദരാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മുത്തലാഖ് ബില്ലിനെപ്പറ്റിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിന് തൊട്ട് പിന്നാലെയാണ് ഔവൈസിയുടെ പ്രതികരണം

ഹൈദരാബാദ്: ഔദ്യോഗികമായി ബന്ധം വേര്‍പിരിയാതെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച സ്ത്രീകളെ തന്റെ പാര്‍ട്ടി സംരക്ഷിച്ചിട്ടുണ്ടെന്ന് മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസി. ഹൈദരാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മുത്തലാഖ് ബില്ലിനെപ്പറ്റിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിന് തൊട്ട് പിന്നാലെയാണ് ഔവൈസിയുടെ പ്രതികരണം.

രാജ്യത്തെ സഹോദരിമാരെയും പെണ്‍മക്കളെയും മുത്തലാഖ് എന്ന അനാചാരത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് താന്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹൈദരാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്.

മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലീമിനെയും മോഡി വിമര്‍ശിച്ചിരുന്നു. ഹൈദരാബാദിന്റെ വികസനത്തിന് മജ്‌ലിസ് -ഇ-ഇത്തെഹാദുല്‍ മുസ്ലീമിന്‍ തടസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ഡിആര്‍ഡിഒ ഉള്‍പ്പെടെയുള്ള പ്രതിരോധ ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നത് ഹൈദാരാബാദിലാണെന്ന് ചൂണ്ടിക്കാട്ടി ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി.

Exit mobile version