ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിടിയിലായിട്ടുണ്ട്; വെളിപ്പെടുത്തലുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

1992 ല്‍ ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു സംഭവം

മുംബൈ: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ താന്‍ പിടിയിലായിട്ടുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് താരം വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. അമിത വേഗതയ്ക്കാണ് സച്ചിനെ ട്രാഫിക് പോലീസ് പിടിച്ചത്.

1992 ല്‍ ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു സംഭവം. യോക്ഷെയര്‍ ടീമിന് വേണ്ടി കളിക്കുകയായിരുന്ന താന്‍ മത്സരം കഴിഞ്ഞ് തിരികെ പോരുമ്പോഴാണ് പിടിയിലായതെന്ന് സച്ചിന്‍ പറയുന്നു. കൂടുതല്‍ സുരക്ഷിതമാണല്ലോ എന്ന് കരുതി പോലീസ് വാഹനത്തിന്റെ പിറകെ പോവുകയായിരുന്നു. അമിത വേഗത്തിലായിരുന്നു വാഹനം ഓടിച്ചത്. വേഗത കുറച്ച് 50 മൈല്‍ വേഗത്തില്‍ വാഹനം ഓടിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.

പോലീസ് പറഞ്ഞത് തനിക്ക് മനസിലായില്ല. വീണ്ടും 50 മൈല്‍ കൂടുതല്‍ വേഗതയില്‍ വാഹനം ഓടിച്ചു. ഇതോടെ പോലീസ് തടയുകയായിരുന്നെന്നും താന്‍ പെട്ടെന്ന് കരുതിയെന്നും സച്ചിന്‍ പറയുന്നു. ശേഷം ക്രിക്കറ്റ് താരമാണെന്ന് അറിഞ്ഞതിനാല്‍ പോലീസ് വിട്ടയക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടയ്ക്കിടെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന ആളാണ് സച്ചിന്‍. കേരളത്തില്‍ കാര്‍ യാത്രയ്ക്കിടെ ബൈക്ക് യാത്രികരോട് ഹെല്‍മറ്റ് ധരിക്കാന്‍ പറയുന്ന സച്ചിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Exit mobile version