വാസ്തു പ്രശ്‌നം; ലോട്ടറിയടിച്ച കോടികളുടെ ഫ്ളാറ്റ് വേണ്ടെന്നു വെച്ച് ശിവസേനാ നേതാവ്

2018 ഡിസംബറില്‍ മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ(എംഎച്ച്എഡിഎ) ലോട്ടറി നറുക്കെടുപ്പിലാണ് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ ശിവസേനാ ശാഖയുടെ തലവനായ വിനോദ് ഷിര്‍ക്ക് ഭാര്യം കൈവന്നിരിക്കുന്നത്n

മുംബൈ: മുബൈയില്‍ ലോട്ടറിയടിച്ചു കിട്ടിയ ഫ്‌ളാറ്റ് വേണ്ടെന്നു വച്ച് ശിവസേന പ്രവര്‍ത്തകന്‍. വാസ്തു പ്രശ്‌നങ്ങള്‍ ചൂണ്ടി കാട്ടിയാണ് കോടികള്‍ വിലമതിക്കുന്ന ഫ്‌ളാറ്റ് വേണ്ടെന്നു വെച്ചത്. കോടികളുടെ ഫ്‌ളാറ്റ് അടിച്ചത്.

2018 ഡിസംബറില്‍ മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ(എംഎച്ച്എഡിഎ) ലോട്ടറി നറുക്കെടുപ്പിലാണ് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ ശിവസേനാ ശാഖയുടെ തലവനായ വിനോദ് ഷിര്‍ക്ക് ഭാര്യം കൈവന്നിരിക്കുന്നത്.

4.99 കോടി രൂപ, 5.8 കോടി രൂപ എന്നിങ്ങനെ വിലമതിക്കുന്ന രണ്ടു ഫ്‌ളാറ്റുകള്‍ ഷിര്‍ക്കെയ്ക്ക് ലഭിക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാമെങ്കിലും വാസ്തു പ്രശ്‌നം ചൂണ്ടിക്കാട്ടി വിലകൂടിയ ഫ്‌ളാറ്റ് ഏറ്റെടുക്കാന്‍ ഷിര്‍ക്കെ തയ്യാറായില്ല. അതേസമയം വാസ്തു ഉപദേശകന്റെ നിര്‍ദേശപ്രകാരമാണ് 5.8 കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ഷിര്‍ക്കെ വ്യക്തമാക്കി.

Exit mobile version