കടുത്ത വയറുവേദനയും രക്തസ്രാവവുമായി എത്തി; യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 12 കിലോയോളം വലുപ്പമുള്ള ട്യൂമര്‍

ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ നിന്ന് നീക്കം ചെയ്തത് 12 കിലോയോളം വലുപ്പമുള്ള ട്യൂമര്‍. ഹരിയാനയിലെ യമുനനഗറിലാണ് അത്യപൂര്‍വ്വമായ രീതിയിലുള്ള മുഴ നീക്കം ചെയ്തത്

ഹരിയാന: വയറുവേദന അത്ര നിസാരമായി കാണരുത്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയും രക്തസ്രാവവും മൂലം ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ നിന്ന് നീക്കം ചെയ്തത് 12 കിലോയോളം വലുപ്പമുള്ള ട്യൂമര്‍. ഹരിയാനയിലെ യമുനനഗറിലാണ് അത്യപൂര്‍വ്വമായ രീതിയിലുള്ള മുഴ നീക്കം ചെയ്തത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അതികഠിനമായ വയറുവേദനയും രക്തസ്രാവവുമായി യുവതി അഗര്‍വാള്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ പരിശോധമയില്‍ യുവതിയുടെ അടിവയറ്റില്‍ വലിയ മുഴ കണ്ടെത്തിയത്. തുടര്‍ന്നാണ് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 12 കിലോയോളം ഭാരമുളള മുഴ നീക്കം ചെയ്തത്. എന്നാല്‍ എന്നാല്‍ യുവതിയുടെ വയറ്റില്‍ ഇത്രയും വലിയ മുഴ വരാന്‍ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Exit mobile version