കണക്ക് അധ്യാപകന്‍ ലവ് ഫോര്‍മുല പഠിപ്പിച്ചു; എട്ടിന്റെ പണികൊടുത്ത് വിദ്യാര്‍ത്ഥികള്‍, വീഡിയോ

ഇത് വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ പ്രിന്‍സിപ്പലിനെ കാണിച്ചതിനെ തുിടര്‍ന്നാണ് അധ്യാപകന് സസ്‌പെന്‍ഷന്‍ കിട്ടിയത്

കര്‍നാല്‍: ലവ് ഫോര്‍മുല പഠിപ്പിച്ച അധ്യാപകന് എട്ടിന്റെ പണികൊടുത്ത് വിദ്യാര്‍ത്ഥികള്‍. ഹരിയാനയിലെ കണക്ക് അധ്യാപകനാണ് ലവ് ഫോര്‍മുല പഠിപ്പിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ കിട്ടിയത്. അധ്യാപകന്‍ ബോഡില്‍ നാല് ഫോര്‍മുലകള്‍ എഴുതി.

അടുപ്പം- ആകര്‍ഷണം = സൗഹൃദം, അടുപ്പം + ആകര്‍ഷണം = പ്രണയബന്ധം, ആകര്‍ഷണം- അടുപ്പം = ക്രഷ് എന്നുമാണ് അധ്യാപകന്റെ ‘റിലേഷന്‍ഷിപ്പ് ഫോര്‍മുലകള്‍’. ഈ ഫോര്‍മുലകള്‍ അധ്യാപകന്‍ വിവരിക്കുന്നത് ഹിന്ദിയിലാണ്. ഇത് വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ പ്രിന്‍സിപ്പലിനെ കാണിച്ചതിനെ തുിടര്‍ന്നാണ് അധ്യാപകന് സസ്‌പെന്‍ഷന്‍ കിട്ടിയത്.

എങ്ങനെയാണ് ഭാര്യഭര്‍ത്താക്കന്മാരുടെ ഇടയില്‍ പ്രായം കൂടുംതോറും ആകര്‍ഷണം കുറയുന്നതന്നും അവരില്‍ സൗഹൃദം ഉണ്ടാകുന്നതെന്നും അധ്യാപകന്‍ കുട്ടികളോട് വിവരിക്കുന്നുണ്ട്. ഓരോ ഫോര്‍മുലയും അധ്യാപകന്‍ വിവരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

Exit mobile version