പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രയ്ക്ക് ആരംഭം; തുടക്കം കുറിച്ചത് ത്രിവേണി സംഗമത്തിലെ പൂജയ്ക്ക് ശേഷം

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ബോട്ട് യാത്ര 140 കിലോമീറ്റര്‍ ദൂരം പിന്നിടും

പ്രയാഗ് രാജ്: പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രയ്ക്ക് തുടക്കം. ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടക്കുന്ന ഗംഗ യാത്രയ്ക്ക് തുടക്കം കുറിച്ചത് ത്രിവേണി സംഗമത്തില്‍ ഗംഗാനദിയില്‍ പൂജ നടത്തിയ ശേഷമാണ്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ബോട്ട് യാത്ര 140 കിലോമീറ്റര്‍ ദൂരം പിന്നിടും.

പ്രയാഗ് രാജില്‍ നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര വാരണാസിയിലാണ് അവസാനിക്കുക. പ്രയാഗ് രാജിലെ ഹനുമാന്‍ ക്ഷേത്രത്തിലും പ്രിയങ്ക ഗാന്ധി പൂജ നടത്തി. ബോട്ട് യാത്രയ്ക്കിടയില്‍ വിദ്യാര്‍ത്ഥികളെ പ്രിയങ്ക ഗാന്ധി കാണും. കൂടാതെ അവിടെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും പ്രിയങ്ക പോകും.

പ്രിയങ്കയുടെ യാത്രയുടെ ലക്ഷ്യം തീരത്ത് ജീവിക്കുന്ന സാധാരണക്കാരിലേക്ക് എത്തുകയെന്നതാണ്. അതോടൊപ്പം ഗംഗാ നദിയിലെ നിലവിലെ അവസ്ഥ രാഷ്ട്രീയ ആയുധമാക്കാനും സാധ്യതയുണ്ട്. ഗംഗ നദി വൃത്തിയാക്കുമെന്ന വാഗ്ദാനവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി 2014 അധികാരത്തിലെത്തിയത്.

Exit mobile version