ഊട്ടി നഗരത്തില്‍ കരടി ഇറങ്ങി; പരിഭ്രാന്തിയില്‍ നാട്ടുകാര്‍, വീഡിയോ

നഗരത്തില്‍ കരടിയിറങ്ങിയതറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. വൈകിട്ട് മൂന്നു മണിയോടെ മുതുമലയില്‍ നിന്നുമെത്തിയ ഡോ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ച് കരടിയെ പിടികൂടി

കോയമ്പത്തൂര്‍: ഊട്ടി നഗരത്തെ ഭയത്തിലാഴ്ത്തി കരടി. ഇന്നലെ രാവിനെ 6 മണിക്ക് ഗണപതി തിയറ്ററിന്റെ സമീപം നടക്കാനിറങ്ങിയവരാണ് ആദ്യം കരടിയെ കണ്ടത്. ഉടന്‍ നാട്ടുക്കാര്‍ വനപാലകരെ വിവരമറിയിച്ചു. കരടി മാര്‍ക്കറ്റ് റോഡിലിറങ്ങി കെട്ടിടങ്ങളുടെ മുകളില്‍ കയറി വരാന്തയിലൂടെ ഓടി നടന്നു.

രാവിലെ കട തുറക്കാനെത്തിയവര്‍ കരടിയെക്കണ്ട് ഭയന്നോടി. നഗരത്തില്‍ കരടിയിറങ്ങിയതറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. വൈകിട്ട് മൂന്നു മണിയോടെ മുതുമലയില്‍ നിന്നുമെത്തിയ ഡോ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ച് കരടിയെ പിടികൂടി.

ഏകദേശം കരടിക്ക് ആറ് വയസാണ് പ്രായം. ഗണപതി തിയറ്ററിനു സമീപത്തുള്ള ഒരു വീടിന്റെ പുറം ഭിത്തിയോട് ചേര്‍ന്നുള്ള ഭാഗത്ത് കിടക്കുമ്പോഴാണ് കരടിയെ മയക്കുവെടിവച്ചത്. ശേഷം കരടിയെ മുതുമലയിലേക്ക് കൊണ്ടുപോയി.

Exit mobile version