ചട്ടം ലംഘിച്ച് ബിജെപി എംഎല്‍എ; അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചിത്രം ഷെയര്‍ ചെയ്തു

രാഷ്ട്രീയലക്ഷ്യത്തോടെ ചട്ടങ്ങള്‍ ലംഘിച്ച്് നടത്തുന്ന പോസ്ററുകളും വാര്‍ത്തകളും പൊതുജനങ്ങള്‍ക്ക് അറിയിക്കാനുളള ഇലക്ഷന്‍ കമ്മീഷന്‍ ആപ്പു വഴിയാണ് ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടത്.

ന്യൂഡല്‍ഹി: രാജ്യത്ത് ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി സൈന്യത്തെ സോഷ്യല്‍ മീഡിയയിലൂടെ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് ബിജെപി എംഎല്‍എ.

ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ എംഎല്‍എയും ബിജെപി നേതാവുമായ ഓം പ്രകാശ് ശര്‍മ്മ ഫേസ് ബുക്കിലൂടെ ഷെയര്‍ ചെയ്ത വിംഗ് കമാന്‍ഡന്‍ അഭിന്ദന്‍ വര്‍ദ്ധമാനിന്റെ ചിത്രം നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയലക്ഷ്യത്തോടെ ചട്ടങ്ങള്‍ ലംഘിച്ച്് നടത്തുന്ന പോസ്ററുകളും വാര്‍ത്തകളും പൊതുജനങ്ങള്‍ക്ക് അറിയിക്കാനുളള ഇലക്ഷന്‍ കമ്മീഷന്‍ ആപ്പു വഴിയാണ് ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടത്.

കഴിഞ്ഞ ദിവസമാണ് സൈന്യത്തെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങള്‍ വഴി ഉപയോഗിക്കാന്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.

Exit mobile version