രാഷ്ട്രപതിയില്‍ നിന്നും പദ്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍

മോഹന്‍ലാലിന് പുറമേ മലയാളി സംഗീതജ്ഞനായ കെജി ജയനും പദ്മ പുരസ്‌കാരം ഏറ്റുവാങ്ങി.

ന്യൂഡല്‍ഹി: രാഷ്ട്രപതിയില്‍ നിന്നും പദ്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പദ്മഭൂഷണ്‍ നല്‍കി ആദരിച്ചത്. മോഹന്‍ലാലിന് പുറമേ മലയാളി സംഗീതജ്ഞനായ കെജി ജയനും പദ്മ പുരസ്‌കാരം ഏറ്റുവാങ്ങി.

112 പേര്‍ക്കാണ് ഇത്തവണ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 56 പേര്‍ക്കാണ് ഇന്ന് പദ്മ പുരസ്‌കാരം വിതരണം ചെയ്യുക. പട്ടികയില്‍ അഞ്ചാമതായാണ് മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്നും പദ്മഭൂഷണ്‍ ഏറ്റുവാങ്ങിയത്.

Exit mobile version