ലോക്‌സഭാ തെരഞ്ഞെടുപ്പ്; തീയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കും

വിഗ്യാന്‍ ഭവനില്‍ വെച്ച് നടത്തുന്ന പത്ര സമ്മേളനത്തിലാകും തീയ്യതികള്‍ പ്രഖ്യാപിക്കുക

ദില്ലി:പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയ്യതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും. വിഗ്യാന്‍ ഭവനില്‍ വെച്ച് നടത്തുന്ന പത്ര സമ്മേളനത്തിലാകും തീയ്യതികള്‍ പ്രഖ്യാപിക്കുക. തീയ്യതി പ്രഖ്യാപനം കഴിയുന്നതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും.

അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം,ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. അതോടൊപ്പം നിലവില്‍ രാഷ്ട്രപതി ഭരണമുള്ള ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്.

Exit mobile version