നരേന്ദ്രമോഡി വീണ്ടും വാരണാസിയില്‍ മത്സരിക്കും

യോഗത്തില്‍ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. നരേന്ദ്രമോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി വീണ്ടും
വാരണാസിയില്‍ ജനവിധി തേടും. ഇന്നലെ നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. യോഗത്തില്‍ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. നരേന്ദ്രമോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയിലും വഡോദരയിലും മോഡി മത്സരിച്ചിരുന്നു. രണ്ടിടത്ത് നിന്നും വിജയിച്ച മോഡി, വാരണാസിയില്‍ എഎപിയുടെ അരവിന്ദ് കെജരിവാളിനെയും വഡോദരയില്‍ കോണ്‍ഗ്രസിലെ മധുസൂധന്‍ മിശ്രിയേയുമാണ് തോല്‍പ്പിച്ചത്. ആദ്യ തെരഞ്ഞെടുപ്പിന് അങ്കം കുറിച്ച ആം ആദ്മി പാര്‍ട്ടി വാരണാസിയില്‍ 20.30 ശതമാനം (2,09,238) വോട്ട് നേടിയപ്പോള്‍ മോഡി പോള്‍ ചെയ്തതില്‍ 56.37 ശതമാനം (5,81,022) വോട്ടാണ് നേടിയത്.

1998 മുതല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് വഡോദര. 2014 ല്‍ വാരണാസിയിലും വഡോദരയിലും വിജയിച്ച മോഡി വഡോദരയിലെ സീറ്റ് രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് രഞ്ജന്‍ ബട്ടാണ് ബിജെപിക്ക് വേണ്ടി മത്സരിച്ച് വിജയിച്ചത്.

Exit mobile version