ലഖ്‌നൗവില്‍ കാശ്മീരി യുവാക്കളെ ആക്രമിച്ച കേസ്; മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു

യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്

ലഖ്നൗ: ലഖ്‌നൗവിലെ റോഡരികില്‍ കച്ചവടം ചെയ്തിരുന്ന കാശ്മീരി യുവാക്കളെ ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളേയും പോലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് ഒരുപറ്റം വിശ്വഹിന്ദു ദള്‍ സംഘടനാ പ്രവര്‍ത്തകര്‍ യുവാക്കളെ തീവ്രവാദികളെന്നും പറഞ്ഞ് മര്‍ദ്ദിച്ച് ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

സംഭവത്തില്‍ ബജ്റംഗ് സോങ്കര്‍, അമര്‍, ഹിമാന്‍ഷു, അനിരുദ്ധ എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിശ്വഹിന്ദു ദള്‍ സംഘടനാ പ്രവര്‍ത്തകനായ ബജ്റംഗ് സോങ്കറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പേരില്‍ കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.

യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ ആക്രമണത്തിന് ഇരയായ മുഹമ്മദ് അഫ്സല്‍ നായിക്ക്, അബ്ദുല്‍ സലാം എന്നിവര്‍ക്ക് തുടര്‍ന്ന് കച്ചവടം നടത്താനുള്ള സംരക്ഷണമൊരുക്കുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version