വീരമൃത്യുവരിച്ച സൈനികരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് നിര്‍മ്മല സീതാരാമന്‍, വീഡിയോ

തിങ്കളാഴ്ച ദെഹ്‌റാദൂണിലെ ഹത്തിബര്‍ക്കലയില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

ദെഹ്‌റാദൂണ്‍: രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ജവാന്മാരുടെ അമ്മമാരെയും ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങില്‍ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിരോധ മന്ത്രി അമ്മമാരുടെ കാല്‍ തൊട്ട് വന്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

തിങ്കളാഴ്ച ദെഹ്‌റാദൂണിലെ ഹത്തിബര്‍ക്കലയില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഷാള്‍ പുതച്ചു കൊണ്ടും ബൊക്ക നല്‍കിക്കൊണ്ടുമായിരുന്നു പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇവരെ ആദരിച്ചത്.

ഓരോ അമ്മമാരെയും ആദരിക്കാനായി സ്റ്റേജിലേക്ക് വിളിക്കുമ്പോള്‍ പ്രതിരോധ മന്ത്രി അവരുടെ കാല്‍ തൊട്ടു വന്ദിക്കുന്നത് വീഡിയോയില്‍ കാണാം.

Exit mobile version