‘യുദ്ധവിമാനം പറപ്പിക്കുന്നവരുടെ ആരോഗ്യകാര്യത്തില്‍ സാഹസത്തിന് തയ്യാറല്ല’ ; അഭിനനന്ദന്‍ ഇനി വിമാനം പറത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് വ്യോമസേന മേധാവി

ആരോഗ്യസ്ഥിതിയുടെ കാര്യത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ സാധ്യമല്ല. ഒരു ഫൈറ്റര്‍ പൈലറ്റിന്റെ നട്ടെല്ലിന്റെ അവസ്ഥ മികച്ചതായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: ശാരീരിക ക്ഷമത പൂര്‍ണ്ണമായും വീണ്ടെടുത്ത ശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ യുദ്ധവിമാനം പറപ്പിക്കുമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ. വിമാനം പറത്താന്‍ കഴിയുന്ന രീതിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അത് സംഭവിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യസ്ഥിതിയുടെ കാര്യത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ സാധ്യമല്ല. ഒരു ഫൈറ്റര്‍ പൈലറ്റിന്റെ നട്ടെല്ലിന്റെ അവസ്ഥ മികച്ചതായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അദ്ദേഹം യുദ്ധവിമാനം പറപ്പിക്കുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ആശ്രയിച്ചിയിരിക്കും. മെഡിക്കല്‍ ഫിറ്റ്നസ് ലഭിച്ചാല്‍ അദ്ദേഹത്തിന് വീണ്ടും യുദ്ധവിമാനം പറപ്പിക്കാം. ഇപ്പോള്‍ ചികിത്സയിലാണ്. എന്ത് ചികിത്സവേണമെങ്കിലും നല്‍കും. യുദ്ധവിമാനം പറപ്പിക്കുന്നവരുടെ ആരോഗ്യകാര്യത്തില്‍ സാഹസത്തിന് തയാറല്ല’, ബിഎസ് ധനോവ പറഞ്ഞു.

തനിക്ക് എത്രയുംവേഗം യുദ്ധവിമാനങ്ങള്‍ പറത്തണമെന്ന് വ്യോമസേനയുടെ ഉന്നതരോട് ഞായറാഴ്ച അഭിനന്ദന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version