ഇനിയും വിമാനം പറത്തണമെന്ന ആഗ്രഹവുമായി അഭിനന്ദന്‍ വര്‍ദ്ധമാന്‍

പാകിസ്താന്‍ കസ്റ്റഡിയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തി ചികിത്സയില്‍ കഴിയുന്ന അഭിനന്ദന്‍ മുതിര്‍ന്ന് വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടറോടും ആഗ്രഹം പ്രകടിപ്പിച്ചതായി ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂഡല്‍ഹി: കഴിയുന്നതിലും വേഗം തന്നെ വിമാനം പറത്തണമെന്ന് ആഗ്രഹം പ്രകടപ്പിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. പാകിസ്താന്‍ കസ്റ്റഡിയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തി ചികിത്സയില്‍ കഴിയുന്ന അഭിനന്ദന്‍ മുതിര്‍ന്ന് വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടറോടും ആഗ്രഹം പ്രകടിപ്പിച്ചതായി ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക് കസ്റ്റഡിയില്‍ നിന്ന് സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയ അഭിനന്ദന്‍ രണ്ട് ദിവസമായി ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായി നടത്തിയ വൈദ്യ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. വാരിയെല്ലിനും നട്ടെല്ലിന് കീഴെയും അഭിനന്ദന് ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പരിക്കുകള്‍ സാരമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഈയാഴ്ച തന്നെ ആശുപത്രി വിടാന്‍ കഴിയും എന്നാണ് പ്രതീക്ഷ.

അതേസമയം, വീണ്ടു വിമാനം പറത്താനുള്ള അഭിനന്ദന്റെ ആഗ്രഹം സാധ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചു.

Exit mobile version