ബിജെപിക്ക് തെരഞ്ഞെടുപ്പിനേക്കാള്‍ മുഖ്യം രാജ്യസുരക്ഷ; രാജ്യത്തെ സൈനികരുടെ കഴിവില്‍ സംശയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നുവെന്ന് അമിത് ഷാ

മമതാ ബാനര്‍ജി സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്തു. അഖിലേഷിന് പുല്‍വാമ സംഭവത്തില്‍ അന്വേഷണം വേണം. വോട്ടു രാഷ്ട്രീയത്തിന് ഒരു പരിതിയൊക്കെയുണ്ട്'- അമിത് ഷാ പറഞ്ഞു.

ഭോപ്പാല്‍: ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ ചോദ്യം ചെയ്ത പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടു രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. രാജ്യത്തെ സൈനികരുടെ കഴിവില്‍ സംശയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നുവെന്നും അമിത് ഷാ മധ്യപ്രദേശിലെ നടന്ന റാലിക്കിടെ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മമതാ ബാനര്‍ജി സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്തു. അഖിലേഷിന് പുല്‍വാമ സംഭവത്തില്‍ അന്വേഷണം വേണം. വോട്ടു രാഷ്ട്രീയത്തിന് ഒരു പരിതിയൊക്കെയുണ്ട്’- അമിത് ഷാ പറഞ്ഞു.

ബിജെപിക്ക് തെരഞ്ഞെടുപ്പിനെക്കാള്‍ മുഖ്യം രാജ്യസുരക്ഷയാണെന്നും ഷാ റാലിയില്‍ പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വിഘടനവാദികള്‍ ഇന്ത്യയുടെ ഭാഷയില്‍ സംസാരിക്കണമെന്നും പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കരുതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Exit mobile version